ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ

കൊച്ചി: ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ. അഞ്ചുപേരുടെ നിയമനത്തിന് ഹൈക്കോടതി ഏകകണ്ഠമായി ശുപാര്‍ശ ചെയ്തു. സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ 23/03/23 വ്യാഴാഴ്ച പരിഗണിച്ചേക്കും.

വെള്ളി, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിട്ടാണ് കൊളീജിയം യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് ഏഴ് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്തത്. രണ്ട് പേരുടെ പേരുകള്‍ ശുപാര്‍ശ ചെയ്തത് വിയോജിപ്പോടെയും അഞ്ച് പേരുടേത് ഏകകണ്ഠമായുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →