സംസ്ഥാന സാക്ഷരതമിഷന്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന അതിഥി തൊഴിലാളികള്‍ക്കുള്ള ചങ്ങാതി പദ്ധതിയുടെ വിവരശേഖരണത്തിന് സര്‍വെയര്‍മാരെ കണ്ടെത്തുന്നു. പുതുശ്ശേരി, പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് സര്‍വ്വേ. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ അതിനുമുകളില്‍ വിദ്യാഭ്യാസവും അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായവരെയാണ് സര്‍വ്വേക്കായി തിരഞ്ഞെടുക്കുന്നത്. തുല്യതാ പഠിതാക്കള്‍ക്കും അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവര്‍ക്കും മുന്‍ഗണന. താത്പര്യമുള്ളവര്‍ മാര്‍ച്ച് 23 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്തില്‍ എത്തണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 7012201189.
പാലക്കാട്: ചങ്ങാതി പദ്ധതി: വിവരശേഖരണത്തിന് സര്‍വെയര്‍മാരെ കണ്ടെത്തുന്നു
