സിസോദിയക്കെതിരേ പുതിയ കേസ്

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ജയിലിലായതിനു പിന്നാലെ ഡല്‍ഹി മുന്‍ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരേ പുതിയ കേസെടുത്ത് സി.ബി.ഐ. ഡല്‍ഹി സര്‍ക്കാരിന്റെ ഫീഡ്ബാക്ക് യൂണിറ്റി(എഫ്.ബി.യു)ല്‍ അഴിമതി ആരോപിച്ചാണ് പുതിയ കേസെടുത്തത്.

2015-ല്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയതിനു പിന്നാലെയാണ് ഡല്‍ഹിയില്‍ എഫ്.ബി.യു. രൂപീകരിച്ചത്. ഫീഡ്ബാക്ക് യൂണിറ്റ് നിയമവിരുദ്ധമായി രൂപീകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതു വഴി സംസ്ഥാന ഖജനാവിന് 36 ലക്ഷം രൂപയുടെ നഷ്ടംവരുത്തിയെന്നു ചൂണ്ടിക്കാട്ടിയാണു സി.ബി.ഐയുടെ നടപടി.
അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയതിനു പിന്നാലെയാണു കേസ് രജിസ്റ്റര്‍ ചെയ്തത്. സിസോദിയ രാഷ്ട്രീയക്കളികള്‍ക്കായി എഫ്.ബിയുവിനെ ഉപയോഗിച്ചതായി സി.ബി.ഐ. ചൂണ്ടിക്കാട്ടി. അതേസമയം, രാജ്യത്തിനാകെ ദുഃഖകരമായ നടപടിയാണിതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →