പുതിയ സിനിമയുടെ ആവേശം പങ്കുവെച്ച്‌ കുഞ്ചാക്കോ ബോബന്‍

തന്റെ ഡ്രീം കോമ്ബോയില്‍ ഒന്ന് എന്ന് വിശേഷിപ്പിച്ച് കൊണ്ട് ബിജു മേനോന് ഒന്നിച്ചുള്ള സിനിമയെ കുറിച്ച്‌ കുഞ്ചാക്കോ ബോബന്‍ ഇന്ന് അതിരാവിലെ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. നായാട്ട്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മാര്‍ട്ടിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നു എന്ന പ്രത്യകതയുമുണ്ട്. എന്റെ ഡ്രീം കോമ്ബോയില്‍ ഒന്ന്. എന്റെ അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍. ഇന്‍ഡസ്‍ട്രിയിലെ മികച്ച ചിലര്‍. ‘നായാട്ടി’നു ശേഷം മാര്‍ട്ടി പ്രക്കാടിന്റെ സംവിധാനം, രതീഷ് പൊതുവാളിന്റെ തിരക്കഥ, ഷൈജു ഖാലിദിന്റെ വിഷ്വല്‍സ്, എന്റെ എവര്‍ഗ്രീന്‍ ജോഡി ബിജു മേനോന്‍ എന്നും എഴുതിയാണ് പുതിയ സിനിമയെ കുറിച്ച്‌ കുഞ്ചാക്കോ ബോബന്‍ അറിയിച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ്, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ കമ്ബനികള്‍ സംയുക്തമായാണ് സിനിമയുടെ നിര്‍മ്മാണ നിര്‍വ്വഹണം. വാര്‍ത്താ പ്രചരണം സ്നേക്പ്ലാന്റ് ആണ്. ‘മല്ലുസിംഗ്’, ‘സീനിയേഴ്‍സ്’, ‘സ്‍പാനിഷ് മസാല’, ‘ഓര്‍ഡിനറി’, ‘ത്രീ ഡോട്‍സ്’, ‘മധുരനാരങ്ങ’, ‘റോമന്‍സ്’, ‘101 വെഡ്ഡിംഗ്‍സ്’, ‘കഥവീട്’ എന്നിങ്ങനെയുള്ള സിനിമകളില്‍ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച, ത്രില്ലടിപ്പിച്ച കുഞ്ചാക്കോ ബോബന്‍- ബിജു മേനോന്‍ ഹിറ്റ് കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടിനൊപ്പം ഒരുമിച്ചെത്തുമ്ബോള്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്.

കുഞ്ചാക്കോ ബോബന്‍ നായകനായി ഒടുവിലെത്തിയ ചിത്രം ‘പകലും പാതിരാവും’ ആണ്. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം. രജിഷ് വിജയന്‍ ആണ് നായിക. ഫായിസ് സിദ്ദിഖ് ആണ് ഛായാഗ്രാഹണം.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം ഗോപാലന്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുകയും ചെയ്‍തിരിക്കുന്നു. ‘മിന്നല്‍ മുരളി’ എന്ന സൂപ്പര്‍ഹീറോ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയം സ്വന്തമാക്കിയ ഗുരുസോമസുന്ദരം ‘പകലും പാതിരാവി’ലും പൊലീസ് ഓഫീസറായിട്ട് അഭിനയിച്ചിരിക്കുന്നു. ‘പകലും പാതിരാവും’ എന്ന ചിത്രത്തിന്റെ സംഗീതം സ്റ്റീഫന്‍ ദേവസ്സിയും വരികള്‍ എഴുതിയിരിക്കുന്നത് സേജ്ഷ് ഹരിയുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →