ന്യൂഡല്‍ഹി: രാജസ്ഥാനിലെ കോട്ടയിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ബിഹാര്‍ സ്വദേശിയായ 18 കാരി ഹോസ്റ്റല്‍ മുറിയിലാണ് ആത്മഹത്യ ചെയതതെന്ന് പൊലീസ് പറഞ്ഞു. ഐഐടി-മദ്രാസ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ വിദ്യാര്‍ത്ഥി ആത്മഹത്യയാണിതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് പഠിക്കുകയായിരുന്ന ഷെംബുള്‍ പര്‍വീണ്‍ ആണ് ജീവനൊടുക്കിയത്. മാതാപിതാക്കള്‍ ഹോസ്റ്റലില്‍ കാണാനെത്തിയപ്പോള്‍ കുട്ടിയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. അവള്‍ക്കായി ഒരു പുതിയ താമസസ്ഥലം അന്വേഷിക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് കോട്ടയിലെ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നതെന്നും മാതാപിതാക്കള്‍ പറഞ്ഞു. പരീക്ഷകളില്‍ മാര്‍ക്കു കുറയുന്നതിലും ഹോസ്റ്റലിലെ ഭക്ഷണത്തെക്കുറിച്ചും അവള്‍ അസ്വസ്ഥയായിരുന്നുവെന്നും മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനില്‍ 18കാരി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു
