രാജ്യത്ത് വിനിമയത്തിലിരിക്കുന്ന കറന്‍സിയുടെ മൂല്യം 31.22 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: 2022 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് വിനിമയത്തിലിരിക്കുന്ന കറന്‍സിയുടെ മൂല്യം 31.22 ലക്ഷം കോടി രൂപയായെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോക്സഭയില്‍ അറിയിച്ചു. 2014ലെ കണക്കുകള്‍ നോക്കിയാല്‍ ഇത് 13 ലക്ഷം കോടി രൂപയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ വിനിമയത്തിലുള്ള നോട്ടുകളും നാണയങ്ങളും കണക്കാക്കിയാല്‍ ജിഡിപി അനുപാദത്തിന്റെ 13.7 ശതമാനമാണെന്നും 2014ല്‍ ഇത് 11.6 ശതമാനമായിരുന്നുവെന്നും മന്ത്രി അറിയിച്ചു. നോട്ട് നിരോധനം വന്ന സമയത്ത് രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന നോട്ടുകളുടെ അളവ് 13.35 ലക്ഷം കോടി രൂപയായി കുറഞ്ഞിരുന്നു (2017 മാര്‍ച്ച് പ്രകാരം). 2016 മാര്‍ച്ചില്‍ ഇത് 16.63 ലക്ഷം കോടി രൂപയായിരുന്നുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു. 2018 മാര്‍ച്ച് മുതല്‍ ഇതുവരെയുള്ള കണക്ക് നോക്കിയാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വിനിമയത്തിലുള്ള കറന്‍സിയുടെ അളവ് വര്‍ധിക്കുകയാണ്. 130 കോടി രൂപയുടെ ഇ-റുപ്പിയാണ് വിനിമയത്തിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →