റെഡ് ക്രോസ് സൊസൈറ്റിയ്‌ക്കെതിരേ സിബിഐ അന്വേഷണം

ന്യൂഡല്‍ഹി: റെഡ് ക്രോസ് സൊസൈറ്റിയുടെ വിവിധ സംസ്ഥാന ഘടകങ്ങള്‍ക്കെതിരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) അന്വേഷണം ആരംഭിച്ചു. റെഡ് ക്രോസ് ശാഖകളില്‍ അഴിമതിയും മറ്റ് ക്രമക്കേടുകളും നടക്കുന്നുവെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം. തമിഴ്നാട്, കേരളം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, അസം, കര്‍ണാടക എന്നിവിടങ്ങളിലെ ശാഖകളിലാണ് പരിശോധന. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്കും പ്രാദേശിക ശാഖകള്‍ക്കുമെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും മന്ത്രാലയം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →