കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കാന്‍ ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍

തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താന്‍ ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍ എന്ന പേരില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. ശനി, ഞായര്‍ ദിവസങ്ങളില്‍ 156 സ്ഥാപനങ്ങള്‍ പരിശോധിച്ച് വിവിധ കമ്പനികളുടെ 38 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. കുപ്പിവെള്ളം വെയിലേല്‍ക്കാതെ കൊണ്ടുപോകുന്നുണ്ടോ എന്നറിയാന്‍ 44 വാഹനങ്ങള്‍ പരിശോധിച്ചു. ജ്യൂസുകളും പാനീയങ്ങളും നിര്‍മിക്കാന്‍ ശുദ്ധജലവും ശുദ്ധജലത്തില്‍ നിര്‍മിച്ച ഐസും ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി. വിവിധ കമ്പനികളുടെ സാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ അനലിറ്റിക്കല്‍ ലാബുകളിലേക്കാണ് പരിശോധനയ്ക്കയച്ചത്. ഗുണനിലവാരമില്ലാത്തവ കണ്ടെത്തിയാല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →