കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചില്ല. ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കാതെ മാറ്റി. അഴിമതി നിരോധന നിയമപ്രകാരമുള്ള ഹര്‍ജി മാത്രമേ പരിഗണിക്കാന്‍ കഴിയൂ എന്ന് ജസ്റ്റീസ് വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി ജാമ്യ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. ഹര്‍ജി മറ്റൊരു ബഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
ഹര്‍ജിയിലെ സാങ്കേതിക പിഴവ് കാരണമാണ് മാറ്റി വച്ചത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ശിവശങ്കര്‍. കേസില്‍ ഉള്‍പ്പെടുത്തി ഇഡി വേട്ടയാടുന്നുവെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഹര്‍ജിയില്‍ ശിവശങ്കര്‍ ഉന്നയിക്കുന്നത്.