തൃശൂര്‍: ഞങ്ങളെ തിരുത്താന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കണം. ഞങ്ങള്‍ക്ക് ചുറ്റും സ്തുതിപാഠകരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്. കേരളത്തിലെ എഴുത്തുകാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ഞങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കണം, പക്ഷെ വെറുതേ മെക്കിട്ടുകേറരുത് വി.ഡി.സതീശന്‍.കേരള സാഹിത്യ അക്കാദമിയില്‍ നടന്ന സാറ ജോസഫ് അനുമോദനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫ.ജെ.ദേവിക .തുറന്ന കത്തെഴുതിയിരുന്നു.
തിരുവനന്തപുരത്ത് നടന്ന ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ താന്‍ കൂടെയുണ്ടായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. അന്ന് ഞങ്ങളുടെ കൂടെയുള്ള ഒരു തൊഴിലാളി നേതാവ് അതിന് വിരുദ്ധമായി അവര്‍ക്ക് വേദനയുളവാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ പ്രൊഫ.ജെ.ദേവിക എനിക്ക് തുറന്ന കത്തെഴുതിയിരുന്നു. രൂക്ഷമായ ഭാഷയിലാണ് അവര്‍ കത്തെഴുതിയതെന്നു അദ്ദേഹം പറഞ്ഞു.
‘മാധ്യമങ്ങള്‍ ചോദിക്കുമ്പോള്‍ എനിക്ക് വേണെമെങ്കില്‍ അവരെ പരിഹസിച്ചു സംസാരിക്കാമായിരുന്നു.
എന്നെ തിരുത്തിയതിന് ഞാന്‍ അവരെ വിളിച്ചു അഭിനന്ദിച്ചു.
എന്നാല്‍ ഞാനതല്ല ചെയ്തത്. എന്നെ തിരുത്തിയതിന് ഞാന്‍ അവരെ വിളിച്ചു അഭിനന്ദിച്ചു. ഞാനല്ല തെറ്റ് ചെയ്തത്, എന്റെ കൂടെയുള്ള ഒരാളാണ്. എന്നിട്ടും ഞാനത് തിരുത്തുമെന്ന് പറഞ്ഞു. അതെനിക്ക് ഭയങ്കര സന്തോഷായി. അവര്‍ ചൂണ്ടിക്കാണിച്ചു തന്ന കാര്യം തെറ്റാണെന്ന് തോന്നി- .
.
