ഇന്ത്യ ആഗോള നയതന്ത്ര പങ്കാളി നയം ആവര്‍ത്തിച്ച് യു എസ്

വാഷിങ്ടണ്‍: ഇന്ത്യ അമേരിക്കയുടെ ആഗോള നയതന്ത്ര പങ്കാളിയാണെന്ന് ആവര്‍ത്തിച്ച് യു എസ്. ‘ഇന്ത്യയോടും ഇന്ത്യയ്ക്കും വേണ്ടിയുമുള്ള ഞങ്ങളുടെ നിലപാട് മാറ്റമില്ലാതെ തുടരും. ഇന്ത്യ യു എസിന്റെ ആഗോള നയതന്ത്ര പങ്കാളിയാണ്,’ വ്യാഴാഴ്ച യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വാര്‍ത്ത സമ്മേളനത്തില്‍ അമേരിക്കന്‍ വക്താവ് നെഡ് പ്രൈസ് പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഈയിടെ ഇന്ത്യ സന്ദര്‍ശിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിനുള്ള മറുപടിയായി സംസാരിക്കുകയായിരുന്നു നെഡ് പ്രൈസ്. ‘ഡല്‍ഹിയില്‍ നടന്ന ജി 20 യില്‍ പ്രധാനമന്ത്രിയുമായി നീണ്ട ചര്‍ച്ചകള്‍ ആന്റണി ബ്ലിങ്കന്‍ നടത്തിയിരുന്നു. ഇവര്‍ തമ്മില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല.’ പ്രൈസ് പറഞ്ഞു. ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും റെയ്സിന ഡയലോഗിലും പങ്കെടുക്കാനാണ് ബ്ലിങ്കന്‍ ഇന്ത്യയിലെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →