എന്‍.എസ്.എസ്. പ്രതിനിധിസഭ: എട്ടു പേരെകൂടി തെരഞ്ഞെടുത്തു

ചങ്ങനാശേരി: എന്‍.എസ്.എസ്. പ്രതിനിധിസഭയിലേക്കു ചാത്തന്നൂര്‍, വൈക്കം, ഹൈറേഞ്ച്, ആലുവ, ബത്തേരി എന്നീ താലൂക്കു യൂണിയനുകളില്‍ രഹസ്യ ബാലറ്റിലൂടെ എട്ടു പേരെകൂടി തെരഞ്ഞെടുത്തു. ചാത്തന്നൂര്‍ മുരളി (ചാത്തന്നൂര്‍), ബി. അനില്‍ കുമാര്‍, വി.എന്‍. ദിനേശ്കുമാര്‍, പി.ജി. ശ്രീവത്സന്‍ (വൈക്കം), പി.ജി. പ്രസാദ് (ഹൈറേഞ്ച്), പി. നാരായണന്‍നായര്‍ (ആലുവ), പി.കെ. മാധവന്‍നായര്‍ (ബത്തേരി) എന്നിവരാണു തെരഞ്ഞെടുക്കപ്പെട്ടത്. 110 പ്രതിനിധി സഭാംഗങ്ങളുടെ ഒഴിവിലേക്ക് 102 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. ശേഷിച്ച എട്ട് ഒഴിവുകളിലേക്ക് 14 പേരാണു മത്സരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →