പാലക്കാട് ജില്ലയിൽ കാട്ടുതീ : ജനവാസ മേഖലയിലേക്ക് തീ പടരുമോ എന്ന് ആശങ്ക

പാലക്കാട് : കഴിഞ്ഞ നാലു ദിവസമായി, അട്ടപ്പാടിയിലെ വിവിധ മലനിരകളിൽ തീപടരുന്നു. പാലക്കാട് ജില്ലയിൽ രണ്ടിടത്ത് 05.03.2023ന് കാട്ടുതീ ഉണ്ടായി. അട്ടപ്പാടി അബ്ബണ്ണൂർ മലയിലാണ് ഉച്ചയോടെ ആദ്യം കാട്ടു തീ പടർന്നത്. കഴിഞ്ഞ ദിവസം സൈലന്റ് വാലിയുടെ കരുതൽ മേഖലയിലും കരുവാര, ചിണ്ടിക്കി, കാറ്റാടിക്കുന്ന്, എന്നിവിടങ്ങളിലും കാട്ടുതീ പിടിച്ചിരുന്നു.

വൈകുന്നേരമാണ്, മലമ്പുഴ ചെറാട് മലയിൽ കാട്ടുതീ വീണ്ടും പടർന്നത്. രണ്ട് നാൾ മുമ്പ് തീ ഉണ്ടായിരുന്നെങ്കിലും അണഞ്ഞിരുന്നു. ജനവാസ മേഖലയിലേക്ക് തീ പടരുമോ എന്ന ആശങ്കയുണ്ട്. വേണ്ട മുൻകരുതൽ വനംവകുപ്പും അഗ്നിരക്ഷാ സേനയും സ്വീകരിച്ചിട്ടുണ്ടെന്നാണ് അറിയിപ്പ്. വേനലിന്റെ തുടക്കത്തിൽ തന്നെ കാട്ടുതീ വ്യാപകമായതിന്റെ ആശങ്കയിലാണ് നാട്ടുകാർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →