ബൈക്ക് അപകടത്തില്‍ നവവരന്‍ മരിച്ചു

രാജകുമാരി: ചെമ്മണ്ണാര്‍- ഗ്യാപ് റോഡില്‍ ബൈസണ്‍വാലി പഞ്ചായത്തിലെ കാക്കാകടക്ക് സമീപം ബൈക്ക് അപകടത്തില്‍പ്പെട്ട് നവവരന്‍ മരിച്ചു. ഫോര്‍ട്ട്‌കൊച്ചി ചക്കാലക്കല്‍ ഷെന്‍സ്(36) ആണ് മരിച്ചത്. ഷെന്‍സിന്റെ ഭാര്യ സഞ്ജുവിന് ഗുരുതര പരുക്കേറ്റു. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. ദമ്പതികള്‍ മൂന്നാര്‍ പോയ ശേഷം ഗ്യാപ് റോഡ് വഴി കാക്കാകടയിലേക്ക് വരുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിയുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും നാട്ടുകാര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഷെന്‍സ് ആശുപത്രിയില്‍വച്ച് മരിച്ചു. പരുക്കേറ്റ സഞ്ജുവിനെ എറണാകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഷെന്‍സിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഒരു മാസത്തിനിടെ ഗ്യാപ്- കാക്കാകട റോഡില്‍ െബെക്ക് അപകടത്തില്‍പ്പെട്ട് മരിക്കുന്ന രണ്ടാമത്തെയാളാണ് ഷെന്‍സ്. 14ന് പെരുമണ്ണൂര്‍ കിഴക്കേഭാഗത്ത് ഡിയോണ്‍ (22) ഇവിടെ െബെക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →