വിവാഹമോചനത്തിന് കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം: ഭർത്താവ് അറസ്റ്റിൽ

കൊച്ചി: ഭാര്യയെ സ്ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് കോതമംഗലം മലയൻകീഴ് കൂടിയാട്ട് വീട്ടിൽ അലക്സിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. 2023 ഫെബ്രുവരി 27 ന് രാത്രി 8 ന് സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ജോലികഴിഞ്ഞ് പിതാവിനൊപ്പം മടങ്ങുകയായിരുന്ന യുവതിക്ക് നേരെയാണ് അലക്സ് സ്ഫോടക വസ്തു എറിഞ്ഞത്.

സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്കും പിതാവ് എൽദോസിനും സ്ഫോടക വസ്തു എറിഞ്ഞപ്പോൾ പരിക്കു പറ്റി. എൽദോസ് ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ് അലക്സ്. കുടുംബകോടതിയിൽ വിവാഹമോചനത്തിന് കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് ഇയാൾ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →