കുടുംബത്തിലെ മൂന്നു പേര്‍ക്ക് വെട്ടേറ്റു; പ്രതി പിടിയില്‍

അടിമാലി: ഒരു കുടുംബത്തിലെ മൂന്നു പേരെ വീടുകയറി വെട്ടി. പ്രതിയെ വെള്ളത്തൂവല്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊന്നത്തടി പഞ്ചായത്തിലെ മാങ്ങാപ്പാറ തേക്കനാംകുന്നേല്‍ സിബി (46), ഭാര്യ ജയ (40), മാതാവ് ശോഭന (70) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് മാങ്ങാപ്പാറ സ്വദേശി കീരപ്പയ്ക്കല്‍ ആശംസാ(22)ണ് അറസ്റ്റിലായത്.
ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സിബിയുടെ വീട്ടില്‍ കയറി കുടുംബാംഗങ്ങളെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ആശംസും സിബിയുടെ മകന്‍ ആരോമലും അടുത്ത സുഹൃത്തുക്കളാണ്. ആശംസ് പലപ്പോഴും സിബിയുടെ വീട്ടില്‍ വരാറുണ്ട്. ഇന്നലെ വൈകിട്ട് ആരോമലും ആശംസും തമ്മില്‍ സിറ്റിയില്‍വച്ച് വാക്കേറ്റമുണ്ടായി. അതിന്റെ കാരണം വ്യക്തമല്ല. വാക്കേറ്റത്തിനുശേഷം ആരോമല്‍ ഓടിപ്പോയി. ആരോമലിനെ തേടി ആശംസ് വാക്കത്തിയുമായെത്തി വെട്ടുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. സിബിയുടെ കഴുത്തിനും കൈയ്ക്കും നെഞ്ചിനുമാണ് വെട്ടേറ്റത്. ജയയുടെയും മാതാവിന്റെയും കൈക്കു വെട്ടേറ്റു. വെട്ടേറ്റവര്‍ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →