ആലപ്പുഴ: കിടപ്പുരോഗിക്ക് മദ്യം കൊടുത്ത് ബോധം കെടുത്തിയ ശേഷം കഴുത്തിൽ കിടന്ന സ്വർണ്ണ മാല കവർന്നു. സംഭവത്തിൽ ചെന്നിത്തല ചെറുകോൽ ശിവസദനത്തിൽ സന്തോഷ് കുമാർറിനെ (41) രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തു. 2023 ഫെബ്രുവരി 16ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് ശേഷം ആണ് സംഭവം.
കുന്നംങ്കരി മുപ്പതിൽ ചിറയിൽ കിടപ്പുരോഗിയായ ബൈജുവിന്റെ 13 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മാലയാണ് മോഷ്ടിച്ചത്. പ്രതി കപ്പ കച്ചവടത്തിന് വന്ന വഴി വീട്ടിലെ മാങ്ങ വാങ്ങുവാൻ ചെന്ന് പരിചയപെട്ടതിന് ശേഷമാണ് കവർച്ച നടത്തിയത്. പ്രദേശവാസികളെ കണ്ട് ചോദിച്ച് അന്വേഷണം നടത്തിയും സൈബർ സെല്ലിന്റെ സഹായത്തോടു കൂടിയുമാണ് പ്രതിയെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.