കൊച്ചി: പ്രൈം വോളിബോള്‍ ലീഗില്‍ ചെന്നൈ ബ്ലിറ്റ്‌സിനെതിരേ കാലിക്കറ്റ് ഹീറോസിന് 3-2 ന്റെ ജയം. കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിലായിരുന്നു മത്സരം. സ്‌കോര്‍: 13-15, 15-8, 15-14, 15-13,8-15. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ജെറോം വിനീതാണു കാലിക്കറ്റിനെ ജയത്തിലേക്കു നയിച്ചത്. അഞ്ച് കളികളില്‍നിന്ന് എട്ട് പോയിന്റ് നേടിയ കാലിക്കറ്റ് ഹീറോസ് രണ്ടാം സ്ഥാനത്താണ്. ഒന്‍പത് പോയിന്റുള്ള അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സാണ് ഒന്നാമത്. ഇന്നു നടക്കുന്ന മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ നേരിടും. കൊച്ചിക്ക് ഇതുവരെ അക്കൗണ്ട് തുറക്കാനായില്ല. കളിച്ച നാല് കളികളും അവര്‍ തോറ്റു.
കാലിക്കറ്റ്ഹീറോസിന് ജയം
