നടി സുബി സുരേഷ് അന്തരിച്ചു

കൊച്ചി : സിനിമാ സീരിയൽ താരം സുബി സുരേഷ് (42)അന്തരിച്ചു. കരൾ, ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെ ന്യൂമോണിയ ബാധിച്ച് നിലഗുരുതരമായി. 22/02/23 ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു. മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആർട്ടിസ്റ്റ് ആയിരുന്നു.

Share
അഭിപ്രായം എഴുതാം