കമ്മിന്‍സ് നാട്ടിലേക്കു മടങ്ങി

ന്യൂഡല്‍ഹി: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ക്രിക്കറ്റ് ടെസ്റ്റിലെ നിരാശാജനകമായ പ്രകടനത്തിനു പിന്നാലെ ഓസ്‌ട്രേലിയന്‍ നായകനും പേസറുമായ പാറ്റ് കമ്മിന്‍സ് നാട്ടിലേക്കു മടങ്ങി. ഇന്ത്യക്കെതിരേ ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റ് മൂന്നാം ദിവസം തന്നെ അവസാനിച്ചതോടെ പത്ത് ദിവസത്തെ ഇടവേള വന്നു. ഈ സാഹചര്യത്തിലാണു കുടുംബത്തിലെ ചില ആവശ്യങ്ങള്‍ക്കായി ഓസീസ് നായകന്‍ മടങ്ങിയത്. ഇന്‍ഡോറില്‍ മാര്‍ച്ച് ഒന്നു മുതലാണു മൂന്നാം ടെസ്റ്റ്. മൂന്നാം ടെസ്റ്റിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു തന്നെ കമ്മിന്‍സ് തിരിച്ചെത്തുമെന്നാണു വിവരം. നാഗ്പൂരില്‍ നടന്ന ഒന്നാം ടെസ്റ്റിനു ശേഷം സ്പിന്നര്‍ മിച്ചല്‍ സ്വെപ്‌സണ്‍ നാട്ടിലേക്കു മടങ്ങിയിരുന്നു. സ്വെപ്‌സണും ഇന്ത്യയിലേക്കു തിരിച്ചെത്തും. കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്നാണ് സ്വെപ്‌സണ്‍ പോയത്. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ തോറ്റ ഓസ്‌ട്രേലിയയ്ക്ക് ഇനി ലക്ഷ്യം പരമ്പര സമനില പിടിക്കുകയാണ്. പരമ്പരയില്‍ 2-0 ന്റെ ലീഡ് സ്വന്തമാക്കിയതോടെ ഇന്ത്യ ട്രോഫി നിലനിര്‍ത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →