കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ആകാശ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ചാണിത്. ഷുഹൈബ്ന്റെ കൊലപാതകം സി.പി.എം. നേതൃത്വത്തിന്റെ അറിവോടെയാണെന്ന തരത്തില്‍ ആകാശിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പുകള്‍ വിവാദമായതോടെയാണു തിടുക്കത്തിലുള്ള നീക്കം.
2018 ഫെബ്രുവരി 12-നു തെരൂരിലെ തട്ടുകടയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ്നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയാണ് ആകാശ്. കേസില്‍ 17 പ്രതികളാണുള്ളത്. ആകാശ് ഉള്‍പ്പെടെ രണ്ടുപേരെ സി.പി.എം. പുറത്താക്കിയിരുന്നു. ഷുെഹെബ് വധത്തില്‍ പാര്‍ട്ടിക്കു ബന്ധമില്ലെന്നു കഴിഞ്ഞദിവസം സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് ആകാശിനെതിരേ വീണ്ടും പോലീസ് നടപടി തുടങ്ങിയത്.