ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കര്‍ നാലുദിവസം കൂടി ഇ.ഡി. കസ്റ്റഡിയില്‍

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ എം. ശിവശങ്കറിനെക്കുറിച്ച് കൂടുതല്‍ അനേ്വഷണം വേണമെന്ന് ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ശിവശങ്കറിനെ നാലുദിവസം കൂടി ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യല്‍ 24ന് ഉള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും
കേസില്‍ ശിവശങ്കറിനു വ്യക്തമായ പങ്കുണ്ടെന്നു തെളിഞ്ഞെന്നും പങ്ക് വിചാരിച്ചതിലും വ്യാപ്തിയുള്ളതാണെന്നും ഇ.ഡി . കോടതിയെ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനു ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടേണ്ടത് അനിവാര്യമാണെന്നു ഇ.ഡി. ബോധിപ്പിച്ചു.

കോഴക്കേസില്‍ ശിവശങ്കറിനു വ്യക്തമായ പങ്കുണ്ടെന്നു ഇ.ഡി. വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ശിവശങ്കറിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. കാലവധി കഴിഞ്ഞെങ്കിലും വീണ്ടും നാലു ദിവസത്തെ കസ്റ്റഡി കൂടി വേണമെന്നു ഇ.ഡി. ആവശ്യപ്പെടുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →