ന്യൂഡല്‍ഹി: എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമി(ഇ.പി.എസ്)നു കീഴില്‍ ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പി.എഫ്. പെന്‍ഷന്‍ നേടാന്‍ തൊഴിലാളികളും തൊഴിലുടമകളും ചേര്‍ന്ന് ജോയിന്റ് ഓപ്ഷന്‍ നല്‍കാനുള്ള പുതിയ മാര്‍ഗരേഖ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗൈനസേഷന്‍ (ഇ.പി.എഫ്.ഒ.) പുറത്തിറക്കി.
ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പി.എഫ്. പെന്‍ഷന് അപേക്ഷിക്കാന്‍ സുപ്രീംകോടതി നല്‍കിയ സമയപരിധി മാര്‍ച്ച് നാലിന് അവസാനിക്കാനിരിക്കെയാണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ഓപ്ഷന്‍ നല്‍കുന്നതിനുള്ള അറിയിപ്പ് വൈകുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
2014 സെപ്റ്റംബര്‍ ഒന്നിന് ശേഷം വിരമിച്ചവര്‍ക്കും ഇപ്പോള്‍ സര്‍വിസില്‍ തുടരുന്നവര്‍ക്കും ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കിയാണ് ഇ.പി.എഫ്.ഒ ഉത്തരവ്. ഇതുപ്രകാരം ഇ.പി.എഫ്.ഒയുടെ യൂണിഫൈഡ് പോര്‍ട്ടലിലെ ന്ന്ധന്ധണ്മന്ഥ://ഗ്മിദ്ധക്ഷദ്ധനുണ്മ്രഗ്നത്സന്ധന്റരൂപണ്ഡനുണ്ഡ.നുണ്മക്ഷദ്ധിദ്ധ്രന്റ.ദ്ദഗ്നത്മ.ദ്ധി/ണ്ഡനുണ്ഡ്വനുത്സണ്ടിന്ധനുത്സക്ഷന്റ്യനുഗ്ഗഗ്നന്ന്ദ/ എന്ന ലിങ്കിലൂടെ അപേക്ഷിക്കാം.
കഴിഞ്ഞ നവംബറിലാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിലുള്ളവര്‍ക്ക് യഥാര്‍ഥ ശമ്പളത്തെ അടിസ്ഥാനമാക്കി ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ അവസരമൊരുക്കി സുപ്രീംകോടതിയുടെ സുപ്രധാന വിധിയുണ്ടായത്. നിലവില്‍ ശമ്പളം എത്ര ഉയര്‍ന്നതാണെങ്കിലും 15,000 രൂപയുടെ 8.33 ശതമാനം (1250 രൂപ) മാത്രമേ പെന്‍ഷന്‍ സ്‌കീമിലേക്ക് മാറ്റിയിരുന്നുള്ളൂ. അതിനാല്‍ അതനുസരിച്ചുള്ള കുറഞ്ഞ പെന്‍ഷനാണ് തൊഴിലാളിക്ക് ലഭിച്ചിരുന്നത്. എന്നാല്‍, ഉയര്‍ന്ന ശമ്പളമുള്ളവര്‍ക്ക്, ശമ്പളത്തിന്റെ 8.33 ശതമാനം തുക ഇ.പി.എസിലേക്ക് വകമാറ്റി, അതിനെ അടിസ്ഥാനമാക്കിയുള്ള ഉയര്‍ന്ന പെന്‍ഷന്‍ നേടാനാണ് സുപ്രീംകോടതി അവസരമൊരുക്കിയത്. ഉയര്‍ന്ന പെന്‍ഷനുവേണ്ടി ജീവനക്കാരുടെ ശമ്പളം അടിസ്ഥാനമാക്കിയുള്ള ഉയര്‍ന്ന വിഹിതം പിടിക്കാന്‍ ജീവനക്കാരും സ്ഥാപനങ്ങളും സംയുക്തമായി നല്‍കുന്ന സമ്മതപത്രമാണ് ഓപ്ഷന്‍.

