ബംഗളുരു: റുപേ പ്രൈം വോളിബോള്‍ ലീഗില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തില്‍ അവര്‍ ചെന്നൈ ബ്ലിറ്റ്‌സിനെ 5-0 ത്തിനു തോല്‍പ്പിച്ചു. സ്‌കോര്‍: 15-11, 15-13, 15-10, 15-9, 15-12. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അവര്‍ മുംബൈ മീറ്റിരിയേഴ്‌സിനെ 4-1 നു തോല്‍പ്പിച്ചിരുന്നു. ഇന്നു നടക്കുന്ന മത്സരങ്ങളില്‍ കൊല്‍ക്കത്ത തണ്ടര്‍ ബോള്‍ട്ട്‌സ് മുംബൈ മീറ്റിരിയേഴ്‌സിനെയും അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് കാലിക്കറ്റ് ഹീറോസിനെയും നേരിടും.
ഡിഫന്‍ഡേഴ്‌സിന് ജയം
