പാർട്ടിപദവികളിൽ ഒരാൾക്ക് ഒരു പദവി എന്ന നിബന്ധന യാഥാർത്ഥ്യമാക്കാൻ ഒരുങ്ങി കോൺഗ്രസ് പാർട്ടി

ദില്ലി: ഒരാൾക്ക് ഒരു പദവി നിബന്ധന പ്ലീനറി സമ്മേളനത്തോടെ യാഥാർത്ഥ്യമാക്കാൻ കോൺഗ്രസ്. പാർട്ടി പദവികളിലായിരിക്കും ഈ നിബന്ധന ബാധകമാവുക. പാർലമെന്ററി, പാർട്ടി പദവികൾ ഒന്നിച്ച് വഹിക്കുന്നവർക്ക് ഒരാൾക്ക് ഒരു പദവി നിബന്ധന തടസമുണ്ടാകില്ല.

അതേസമയം, പാർട്ടി സമിതികളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അൻപത് ശതമാനം സംവരണം ഉറപ്പിക്കാൻ ഭരണഘടന ഭേദഗതി ചെയ്തേക്കും. എസ് സി, എസ് ടി ഒബിസി വിഭാഗങ്ങൾക്ക് അൻപത് ശതമാനം സംവരണം ഉദയ് പൂർ ചിന്തൻ ശിബിരത്തിലെ തീരുമാനമായിരുന്നു. അൻപത് വയസിൽ താഴെയുള്ളവർക്ക് പാർട്ടി പദവികളിൽ പകുതി പ്രാതിനിധ്യമെന്ന നിർദ്ദേശവും പരിഗണിച്ചേക്കും. ആറ് പ്രധാന സമിതികളുടെ തീരുമാനം പ്ലീനറിയിൽ പ്രമേയമായി അവതരിപ്പിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →