ബാലികാ പീഡനം: പ്രതി റിമാന്‍ഡില്‍

മഞ്ചേരി: പത്തുവയസുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ യുവാവ് റിമാന്റില്‍. കാരക്കുന്ന് ആമയൂര്‍ കുന്നുംപുറം കോടിത്തൊടിക ഇഖ്ബാല്‍ (26) നെയാണ് നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് മഞ്ചേരി സ്‌പെഷ്യല്‍ സബ്ജയിലിലേക്കയച്ചത്.
2021 ജനുവരി മുതല്‍ മെയ് 31 വരെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പലതവണ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. ഇതേ പ്രതിക്കെതിരെ 12 കാരിയും പീഡന പരാതി നല്‍കിയിട്ടുണ്ട്. 2019 ഏപ്രില്‍ മാസത്തില്‍ പ്രതി കുട്ടിയുടെ നഗ്‌നഫോട്ടോയെടുത്തുവെന്നാണ് പരാതി.

പത്തുവയസ്സുകാരിക്ക് വയറുവേദന വന്നതും കുട്ടി പഠനത്തില്‍ ഏറെ പിറകോട്ടു പോയതും ശ്രദ്ധയില്‍പ്പെട്ട അധ്യാപിക നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തായത്. എസ്.ഐ. വി. വിജയരാജനാണ് കേസന്വേഷിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →