തില്ലങ്കേരി വിഷയം പാര്‍ട്ടിക്ക് കൈകാര്യം ചെയ്യാനറിയാം: എം.വി. ഗോവിന്ദന്‍

കണ്ണൂര്‍: ഷുെഹെബ് വധക്കേസിലെ പ്രധാന പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഇതൊക്കെ പാര്‍ട്ടിക്കാര്‍ക്ക് കൃത്യമായി കൈകാര്യം ചെയ്യാനറിയാമെന്ന് അദ്ദേഹം പറഞ്ഞു. ക്രിമിനല്‍ സംഘത്തിന്റെ ഭാഗമാണ് അവര്‍. കേസുണ്ടെങ്കില്‍ പോലീസ് പിടിച്ചോളും. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ല. ഷുഹൈബ് വധക്കേസ് സി.ബി.ഐ. അന്വേഷിക്കുന്നതിനെ സി.പി.എം. എതിര്‍ത്തിട്ടില്ല. എം.വി.ഗോവിന്ദന്‍ പറഞ്ഞു.
വിഷയത്തില്‍ മറുപടി പറഞ്ഞു കഴിഞ്ഞുവെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി അണികളോട് മറുപടി നല്‍കണമെന്നോ നല്‍കേണ്ടെന്നോ പറഞ്ഞിട്ടില്ല. ഫെയ്‌സ്ബുക്കില്‍ എഴുതുന്നതിനെല്ലാം മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →