62 ലക്ഷത്തിന്റെ സ്വര്‍ണവുമായി യുവാവ് പോലീസ് പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ചുകടത്തിയ 62 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ഇരുപത്തിയൊന്നുകാരന്‍ പിടിയില്‍. ജിദ്ദയില്‍ നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ഷാനിഫ്(21) ആണ് 1077 ഗ്രാം സ്വര്‍ണം സഹിതം വിമാനത്തവളത്തിനു പുറത്തുവച്ച് പോലീസ് പിടിയിലായത്.

1077 ഗ്രാം 24 കാരറ്റ് സ്വര്‍ണം മിശ്രിതരൂപത്തില്‍ നാലു കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ ജിദ്ദയില്‍നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിയത്. പരിശോധനയെല്ലാം അതിജീവിച്ച് പുറത്തിറങ്ങിയ ഷാനിഫിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലില്‍ പക്ഷേ ഇയാള്‍ സ്വര്‍ണമുണ്ടെന്ന കാര്യം നിഷേധിച്ചു.

എക്‌സറെ പരിശോധനയിലാണ് വയറിനകത്ത് നാലു കാപ്‌സ്യൂളുകള്‍ ദൃശ്യമായത്. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. അതോടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →