പാലക്കാട്: എലമ്പുലാശേരിയില്‍ എ.ടി.എം. തകര്‍ക്കാന്‍ ശ്രമം. പടക്കം പൊട്ടിച്ച് എ.ടി.എം. തകര്‍ത്ത് പണം മോഷ്ടിക്കാനായിരുന്നു ശ്രമം. അലാറം മുഴങ്ങിയതോടെ ബാങ്ക് അധികൃതര്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസ് കൃത്യസമയത്ത് എത്തിയതിനാല്‍ പണം അപഹരിക്കാനായില്ല. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച (14.02.23) പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം. സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം
