കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയെ പുരുഷ പോലീസ് കൈയേറ്റം ചെയ്‌തെന്ന പരാതിയില്‍ തൃക്കാക്കര അസി. കമ്മിഷണറോട് റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി ഡി.സി.പിയുടെ നിര്‍ദേശം. എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പരാതിയിലാണ് നടപടി.
കളമശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിക്കവെ കെ.എസ്.യു പ്രവര്‍ത്തക മിവ ജോളിക്കാണ് മര്‍ദനമേറ്റത്. പുരുഷ പോലീസ് ദേഹത്ത് പിടിച്ച് വലിച്ചുവെന്നും ക്രൂരമായി മര്‍ദിച്ചെന്നും മിവ ആരോപിച്ചു.

