പ്രൈം വോളി: ടോര്‍പിഡോ മുംബൈയെ തകര്‍ത്തു

ബംഗളുരു: റുപേ പ്രൈം വോളിബോള്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി ബംഗളുരു ടോര്‍പീഡോസ്. മുംബൈ മീറ്റിരിയേഴ്‌സിനെ 4-1 നാണ് അവര്‍ തോല്‍പ്പിച്ചത്.
സ്‌കോര്‍: 10-15, 15-12, 13-15, 9-15, 9-15. ചെന്നൈ ബ്ലിറ്റ്‌സിനെ 5-0 ത്തിനു തകര്‍ത്തെത്തിയ മുംബൈ മീറ്റിരിയേഴ്‌സിന് ടോര്‍പീഡോസിനെതിരേ തിളങ്ങാനായില്ല.
രണ്ടാം സീസണിലെ മത്സരങ്ങളുടെ വേദി 15 മുതല്‍ മാറും. ഹൈദരാബാദിലെ ജി.എം.സി. ബാലയോഗി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണു തുടര്‍ന്നുള്ള മത്സരങ്ങള്‍. 24 മുതല്‍ കൊച്ചിയിലെ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിലായിരിക്കും മത്സരങ്ങള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →