കൂത്തുപറമ്പ്: എക്‌സൈസ് കമ്മിഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരുവില്‍നിന്നു കേരളത്തിലേക്കു കടത്തുകയായിരുന്ന മാരകമയക്കുമരുന്നായ എം.ഡി.എം.എ.യുമായി യുവാവിനെ പിടികൂടി. തലശേരി താലൂക്കില്‍ ഒളവിലം സ്വദേശി വി.കെ. ജാസി(33)മിനെയാണ് കൂത്തുപറമ്പ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ഷാജി അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊക്കിലങ്ങാടിയില്‍ വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. പ്രതിയില്‍നിന്ന് 29 ഗ്രാം എം.ഡി.എം.എ. പിടികൂടി. ബംഗളുരുവില്‍നിന്നു ശനിയാഴ്ച രാവിലെ എത്തിയ ടൂറിസ്റ്റ് ബസില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൂത്തുപറമ്പ് എക്‌സൈസ് ഓഫീസില്‍ ഇയാള്‍ക്കെതിരേ കഴിഞ്ഞമാസം എം.ഡി.എം.എ. കൈവശം വച്ച കേസുമുണ്ട്. നിരവധി തവണ ഇയാള്‍ ലഹരിവസ്തുക്കള്‍ കേരളത്തിലേക്കു കടത്തിയിട്ടുണ്ട്. മയക്കുമരുന്നുകള്‍ വ്യാപകമായി എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തി ല്‍ ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന കണ്ണികളിലൊരാളാണു വലയിലായത്.