ദേശീയ യുവജന സെമിനാറിന് തുടക്കം

സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ യുവജന സെമിനാർ രാവിലെ 10.30ന് കൊല്ലം, തേവള്ളി ജലദർശിനിയിൽ ആരംഭിക്കും.  ‘ഓൾട്ടർനേറ്റീവ്,  റെസിസ്റ്റൻസ്, യൂത്ത്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ ദേശീയ,  അന്തർദേശീയ വ്യക്തിത്വങ്ങൾ ക്ലാസുകൾ നയിക്കും. പതിനെട്ടിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള നൂറിലധികം പ്രതിനിധികളാണ് സെമിനാറിൽ പങ്കെടുക്കുന്നത്.

സാംസ്‌കാരിക യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ സെമിനാർ ഉദ്ഘാടനം ചെയ്യും. തിയേറ്റർ ആക്റ്റിവിസ്റ്റായ പ്രളയൻ എസ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് പ്രളയൻ എസിനെ ചടങ്ങിൽ ആദരിക്കും. യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ഡോ. ചിന്താ ജെറോം, ഡെപ്യൂട്ടിസ്പീക്കർ ചിറ്റയം ഗോപകുമാർ, എം. മുകേഷ് എം.എൽ.എ., പി.എസ്. സുപാൽ എം.എൽ.എ, കവി വിജയരാജമല്ലിക, കമ്മീഷൻ അംഗങ്ങളായ വി. വിനിൽ, പി.എ. സമദ്, കെ.പി. പ്രമോഷ്,  അഡ്വ. ആർ. രാഹുൽ, അഡ്വ. ടി. മഹേഷ്, റെനീഷ് മാത്യു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →