തിരുവനന്തപുരം ജില്ലയിലെ വിറ്റുപോകാത്ത കള്ള് ഷോപ്പുകൾ 15.02.2023 ന് രാവിലെ 10.30 ന് ജില്ലാ കളക്ടർ വിൽപ്പനക്ക് വയ്ക്കും. വിറ്റുപോയില്ലെങ്കിൽ ഇവ 16.02.2023 ന് രാവിലെ 10.30ന് റെന്റൽ തുകയിൽ 50% കുറവ് വരുത്തി വീണ്ടും വിൽപ്പന നടത്തുന്നതാണ്. നെടുമങ്ങാട്, വാമനപുരം, ചിറയികീഴ്, വർക്കല, കിളിമാനൂർ റേഞ്ചുകളിലെ വിവിധ ഗ്രൂപ്പുകളിൽ വരുന്ന ഷോപ്പുകളാണ് പുനർ വിൽപ്പന നടത്തുന്നത്. വിൽപ്പനയിലൂടെ ലഭിക്കുന്ന അവകാശം 31.03.2023 വരെയോ അല്ലെങ്കിൽ റ്റോഡി ബോർഡ് നിലവിൽ വരുന്നതുവരെയോ ആയിരിക്കുമെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു. വില്പന സംബന്ധിച്ച വിവരങ്ങൾ തിരുവനന്തപുരം എക്സൈസ് ഡിവിഷൻ ഓഫീസിൽ നിന്നും നെയ്യാറ്റിൻകര, തിരുവനന്തപുരം, നെടുമങ്ങാട്, ആറ്റിങ്ങൽ, വർക്കല എന്നീ എക്സൈസ് സർക്കിൾ ഓഫീസുകളിൽ നിന്നും തിരുവനന്തപുരം ഡിവിഷനിലെ എല്ലാ റേഞ്ച് ഓഫീസുകളിൽ നിന്നും അറിയാവുന്നതാണ്.
കള്ള് ഷോപ്പുകൾ പുനർ വില്പനക്ക്
