പീരുമേട്: പാര്‍ട്ടി മാറിയതിന്റെ വൈരാഗ്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളെ തല്ലിച്ചതച്ചു ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍. ഏലപ്പാറ ടൗണില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ആക്രമണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ടു സിനാന്, സെബാദ്, നൗഫല്‍ എന്നിവര്‍ക്കെതിരേ പീരുമേട് പോലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്.
എസ്.എഫ്.ഐയിലും ഡി .വൈ.എഫ്.ഐയിലും പ്രവര്‍ത്തിച്ചിരുന്ന യുവാക്കള്‍ അടുത്തിടെ യൂത്ത് കോണ്‍ഗ്രസിലേക്കു മാറിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആറിനു രാത്രി ഒന്‍പതോടെ ആക്രമണത്തില്‍ കലാശിച്ചത്. മര്‍ദനമേറ്റ മൂന്നു യുവാക്കള്‍ ഏലപ്പാറയിലെ എ.ടി.എമ്മില്‍ എത്തിയതായിരുന്നു.

