അദാനിക്കെതിരായ വാര്‍ത്തകള്‍ വിലക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: അദാനിഗ്രൂപ്പ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയില്‍. അദാനി ഗ്രൂപ്പിനെതിരേ റിപ്പോര്‍ട്ട് പുറത്തുവിട്ട ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിന്റെ സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്‌സണെതിരേ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയുടെ അനുബന്ധമായാണ് പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സെബി ഉള്‍പ്പെടെയുള്ളവ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കരുതെന്നാണ് അഭിഭാഷകനായ എം.എല്‍. ശര്‍മ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. അദാനിക്കെതിരേ ആന്‍ഡേഴ്‌സണ്‍ ഉള്‍പ്പെടെ ഒരാള്‍പോലും സെബി മുമ്പാകെ തെളിവുകള്‍ ഹാജരാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ വിഷയത്തില്‍ സ്വീകരിക്കുന്ന അമിതപ്രാധാന്യം ഇന്ത്യന്‍ ഓഹരിവിപണിയിലടക്കം പ്രതിസന്ധി സൃഷ്ടിച്ചു.

ലോകരാഷ്ട്രങ്ങള്‍ക്കുമുന്നില്‍ ഇന്ത്യന്‍ വിപണിയുടെ മുഖം വികൃതമാക്കപ്പെട്ടു. അതിനാല്‍ അഭ്യൂഹങ്ങളുടെ മാത്രം അടിസ്ഥാനത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →