ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറിയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടി

റായ്പുര്‍: കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യാ ചൗരസ്യയ്ക്കുപുറമേ കേസിലെ മറ്റു പ്രതികളുടെ ഉടമസ്ഥതയിലുള്ള 17.48 കോടി രൂപ മൂല്യമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കേസില്‍ ഡിസംബര്‍ രണ്ടിനാണ് സൗമ്യയെ ഇ.ഡി. അറസ്റ്റ് ചെയ്തത്. കണ്ടുകെട്ടിയ 51 സ്വത്തുവകകളില്‍ സൗമ്യ ഉടമയായ 7.57 കോടി രൂപയുടെ എട്ട് ബിനാമി വസ്തുവകകളും ഉള്‍പ്പെടുന്നു. ആദായനികുതി വകുപ്പ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. കള്ളപ്പണം വെളുപ്പിക്കലില്‍ അന്വേഷണം ആരംഭിച്ചത്. ഇതുവരെ സൗമ്യയടക്കം ഒന്‍പതു പ്രതികള്‍ അറസ്റ്റിലായി. ഇവരെല്ലാം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →