മുംബൈ: അഞ്ചു ദിവസത്തെ ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്‍ഗൈനസേഷന്‍ (എസ്.സി.ഒ.) ചലച്ചിത്രമേളയ്ക്ക് മുംബൈയില്‍ തുടക്കമായി. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബോളിവുഡ് നടിയും എം.പിയുമായ ഹേമമാലിനി മുഖ്യാതിഥിയായിരുന്നു. കേന്ദ്ര സഹമന്ത്രി മീനാക്ഷി ലേഖി, അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ്, സാജിദ് നദിയദ്വാല, ഇഷ ഗുപ്ത, പൂനം ധില്ലന്, ഇലി അവ്രാം, ഋഷിത ഭട്ട്, ജാക്കി ഭഗ്നാനി എന്നിവര്‍ പങ്കെടുത്തു.
57 സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനു വേണ്ടി സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ തയാറാക്കുന്ന ”ഭാരത് ഹേ ഹം” എന്ന അനിമേഷന്‍ സീരീസിന്റെ പ്രൊമോയും ചടങ്ങില്‍ പ്രകാശനം ചെയ്തു.

