വിസ തട്ടിപ്പില്‍ കുടുങ്ങി ജീവനൊടുക്കിയ അനൂപിന്റെ പിതാവ് പരാതി നല്‍കി

തളിപ്പറമ്പ്: തളിപ്പറമ്പ് ചിറവക്കിലെ സ്റ്റാര്‍ ഹൈറ്റ് കണ്‍സള്‍ട്ടന്‍സിയുടെ വിസ തട്ടിപ്പില്‍ കുടുങ്ങി ജീവനൊടുക്കിയ അനൂപിന്റെ പിതാവ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. സ്ഥാപനത്തിന്റെ ഉടമസ്ഥരും സഹോദരങ്ങളുമായ കിഷോര്‍കുമാര്‍, കിരണ്‍കുമാര്‍ എന്നിവര്‍ക്കെതിരേയാണ് അനൂപിന്റെ പിതാവ് വയനാട് തൊടുവള്ളിയിലെ മൂത്തേടത്ത് വീട്ടില്‍ എം.എ. ടോമി പരാതി നല്‍കിയത്. യു.കെ., ബെല്‍ജിയം വിസ വാഗ്ദാനം ചെയ്ത പ്രതികള്‍ 2022 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ അനൂപില്‍നിന്ന് 6.5 ലക്ഷം രൂപ വാങ്ങുകയും വിസയോ പണമോ നല്‍കാതെ വഞ്ചിക്കുകയും ചെയ്തതില്‍ മനംനൊന്താണ് 2022 ഡിസംബര്‍ 31ന് അനൂപ് ആത്മഹത്യ ചെയ്തത്.

നൂറുകണക്കിനാളുകളെയാണ് വിസ നല്‍കാമെന്ന പേരില്‍ പുളിമ്പറമ്പ് സ്വദേശികളായ പ്രതികള്‍ വഞ്ചിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →