വെയ്റ്റ്‌ലിഫ്റ്റിങ്ങ്: ആദ്യ സ്വര്‍ണം കാലിക്കറ്റിന്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യം വഹിക്കുന്ന അന്തര്‍ സര്‍വകലാശാലാ വനിതാ വെയ്റ്റ്‌ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ സ്വര്‍ണം കാലിക്കറ്റിന്. 45 കിലോഗ്രാം വിഭാഗത്തില്‍ പി.എഫ്. സുഫ്ന ജാസ്മിന്‍ (ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട) ആണ് 154 കിലോ ഉയര്‍ത്തി സ്വര്‍ണമണിഞ്ഞത്.
ഹേമചന്ദ് യാദവ് യൂണിവേഴ്‌സിറ്റിയുടെ വീണ 153 കിലോ ഉയര്‍ത്തി രണ്ടാംസ്ഥാനവും അഡമാസ് യൂണിവേഴ്‌സിറ്റി കല്‍ക്കത്തയുടെ ചന്ദ്രിക തരഫ്ദാര്‍ 153 കിലോ ഉയര്‍ത്തി മൂന്നാം സ്ഥാനവും നേടി.

49 കി.ലോ. വിഭാഗത്തില്‍ ഹേമചന്ദ് യാദവ് സര്‍വകലാശാലയുടെ ഗ്യാനേശ്വരി യാദവ് 169 കിലോ ഉയര്‍ത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 160 കിലോ ഉയര്‍ത്തിയ ചണ്ഡിഗര്‍ യൂണിവേഴ്‌സിറ്റിയിലെ ഗുല്‍ഷാന്‍ രണ്ടാം സ്ഥാനവും മംഗളൂര്‍ യൂണിവേഴ്‌സിറ്റിയിലെ ബി. ലക്ഷ്മി 159 കിലോയുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചാമ്പ്യന്‍ഷിപ്പ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. ടോം കെ. തോമസ്, ഡോ. ഷംസാദ് ഹുസൈന്‍, എ.ഐ.യു. നിരീക്ഷകര്‍ മസര്‍ഉല്‍ ഖമര്‍, കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ് എന്നിവര്‍ സംസാരിച്ചു. സര്‍വകലാശാലാ പി.ടി. ഉഷ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരം നാളെ സമാപിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →