മലപ്പുറം: വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്ത കൊണ്ടോട്ടി സ്വദേശികളായ ചേനങ്ങാടന്‍ ഗിരീഷ് (46), പുതുകീരന്‍ വീട്ടില്‍ അനി (36), പൂക്കോത്ത് വീട്ടില്‍ ശശി ബാബു(46), സംഘ ത്തലവന്‍ വേങ്ങര സ്വദേശി കരുവേപ്പില്‍ ബാബു എന്നിവര്‍ അറസ്റ്റില്‍. മലപ്പുറം ഡന്‍സാഫ് ടീം ആണ് ഇവരെ പിടികൂടിയത്.
കുഴല്‍പ്പണസംഘത്തിന്റെ വേങ്ങരയിലെ കണ്ണിയാണ് പിടിക്കപ്പട്ട ബാബു. കുഴല്‍പ്പണം തട്ടാനായി പ്രത്യേക ടീമിനെ പരിശീലനം നല്‍കി 25 ലക്ഷം തട്ടാനുള്ള പദ്ധതി തയാറാക്കുന്നതിനിടയിലാണ് സംഘം പിടിയിലായത്. തട്ടിയെടുത്ത മൊബൈല്‍ ഫോണുകളും വ്യാജ ഐഡന്റിറ്റി കാര്‍ഡുകളും ജീപ്പും പോലീസ് കണ്ടെടുത്തു.