കൊല്ലം ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധ: എട്ടുപേര്‍ ചികിത്സയില്‍

കൊല്ലം: ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധ. എട്ട് പേര്‍ ചാത്തന്നൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. കുടുംബശ്രീ രജതജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം നല്‍കിയ പൊറോട്ടയും വെജിറ്റബിള്‍ കറിയും കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.
വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടവരാണ് ആശുപത്രിയിലെത്തിയത്. ചാത്തന്നൂരിലെ ഗണേഷ് ഫാസ്റ്റ് ഫുഡ് എന്ന കടയില്‍ നിന്നാണ് പരിപാടിക്ക് ഭക്ഷണം വാങ്ങിയതെന്ന് സംഘാടകര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →