ലഫ്. ജനറല്‍ പ്രദീപ് ചന്ദ്രന്‍ നായര്‍ക്ക് പരമവിശിഷ്ട സേവാ മെഡല്‍

ന്യൂഡല്‍ഹി: സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. മലയാളിയായ ലഫ്. ജനറല്‍ പ്രദീപ് ചന്ദ്രന്‍ നായര്‍ക്ക് പരംവിശിഷ്ട സേവാ മെഡല്‍. ആറു പേര്‍ക്കാണ് കീര്‍ത്തി ചക്ര. മരണാനന്തരം ഉള്‍പ്പെടെ 15 പേര്‍ക്കാണ് ശൗര്യ ചക്ര. ആകെ 412 പേര്‍ക്കാണ് പുരസ്‌കാരം. പ്രദീപ് ചന്ദ്രന്‍ നായര്‍ ഉള്‍പ്പെടെ 29 പേര്‍ പരമവിശിഷ്ട സേവാ മെഡലിനും 52 പേര്‍ അതി വിശിഷ്ട സേവാ മെഡലിനും അര്‍ഹരായി. അസം റൈഫിള്‍സ് ഡയറക്ടര്‍ ജനറലാണു പ്രദീപ് ചന്ദ്രന്‍ നായര്‍. 126 പേര്‍ വിശിഷ്ട സേവാ മെഡലിനും അര്‍ഹരായി. 10 പേര്‍ യുദ്ധ സേവാ മെഡലിനും അര്‍ഹരായി. ക്യാപ്റ്റന്‍ അരുണ്‍കുമാര്‍, ക്യാപ്റ്റന്‍ ടി.ആര്‍. രാകേഷ് എന്നിവര്‍ക്ക് ശൗര്യചക്ര ലഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →