കണ്ണൂരിലെ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം; പോലീസ് കേസെടുത്തില്ല

കണ്ണൂര്‍: സ്‌കൂള്‍ വളപ്പില്‍ കയറി വിദ്യാര്‍ഥികളെ പുറത്തുനിന്നെത്തിയ സംഘം മര്‍ദ്ദിച്ചു. കണ്ണൂരില്‍ കൂത്തുപറമ്പ് വേങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഘര്‍ഷം നടന്നത്. സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് പുറത്തുനിന്നെത്തിയ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്നലെ സ്‌കൂളില്‍ വാര്‍ഷിക പരിപാടി നടക്കുന്നതിനിടെയാണ് സംഘമെത്തിയത്. മൂന്നു വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ല. പരാതി ലഭിച്ചിട്ടില്ലെന്നാണു പോലീസ് പറയുന്നത്. എന്നാല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. മര്‍ദ്ദിക്കുന്നതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →