ന്യൂഡല്‍ഹി: ജാമിയ മിലിയ ഇസ്ലാമിക് സര്‍വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള വിവാദ ബി.ബി.സി. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള ശ്രമം തടഞ്ഞു. എസ്.എഫ്.ഐ, എന്‍.എസ്.യു എന്നീ സംഘടനകളാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുമതി തേടിയത്. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളിലെ അംഗങ്ങളടക്കം നിരവധി വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. നിയന്ത്രണങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലീസ് ബലംപ്രയോഗിച്ചു നീക്കി. ജലപീരങ്കികളുമായി കോളജ് കവാടത്തില്‍ നിലയുറപ്പിച്ചിരുന്ന പോലീസ് പരീക്ഷയ്ക്കായി വന്ന വിദ്യാര്‍ഥികളെ മാത്രമാണ് ഉള്ളില്‍ പ്രവേശിപ്പിച്ചത്. മറ്റുള്ളവരെ തിരിച്ചയച്ചു. ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കുമെന്നു എസ്.എഫ്.ഐ. പ്രഖ്യാപിച്ചതിനു പിന്നാലെ, കാമ്പസില്‍ അനധികൃത ഒത്തുചേരലുകള്‍ അനുവദിക്കില്ലെന്ന് സര്‍വകലാശാലാ അധികൃതര്‍ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഇന്നലെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കം എസ്.എഫ്.ഐ. ഉപേക്ഷിച്ചു.
2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ നീക്കന്‍ കേന്ദ്ര സര്‍ക്കാര്‍ സാമൂഹിക മാധ്യമ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയതു വിവാദം സൃഷ്ടിച്ചിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് ഡല്‍ഹി ജവഹല്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കവും സര്‍വകലാശാല അധികൃതര്‍ തടഞ്ഞിരുന്നു.