പോണ്ടിച്ചേരി: രഞ്ജി ട്രോഫി ക്രിക്കറ്റ് എലൈറ്റ് സി ഗ്രൂപ്പ് പോരാട്ടത്തില്‍ പോണ്ടിച്ചേരിക്കെതിരേ രണ്ടാംദിവസം കേരളം മൂന്നു വിക്കറ്റിന് 111 റണ്ണെന്ന നിലയില്‍. നേരത്തെ പോണ്ടിച്ചേരിയുടെ ഒന്നാം ഇന്നിങ്‌സ് 371 റണ്ണില്‍ അവസാനിച്ചു. നിലവില്‍ കേരളം എതിരാളികളുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 260 റണ്‍ പിന്നിലാണ്. ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മല്‍ (17), പൊന്നന്‍ രാഹുല്‍ (18), രോഹന്‍ പ്രേം (19) എന്നിവരാണ് കേരളനിരയില്‍ പുറത്തായത്. 30 റണ്ണുമായി സച്ചിന്‍ ബേബിയും 24 റണ്ണുമായി സല്‍മാന്‍ നസീറുമാണു ക്രീസില്‍.
കേരളം മൂന്നിന് 111
