ചേര്‍ത്തല: ചേര്‍ത്തലയില്‍ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍. ദേശീയപാതയില്‍ എക്‌സറേ കവലയ്ക്കു സമീപം പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് 14 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം എടപ്പാള്‍ കാഞ്ഞിരംമുക്ക് അരിയെല്ലില്‍ നിഖില്‍ (37), മലപ്പുറം പൊന്നാനി വേങ്ങാട് കുന്നുമ്മല്‍ വൈഷ്ണവ് (24) എന്നിവര്‍ പിടിയിലായത്.
ബംഗളുരുവില്‍നിന്നാണ് ഇവര്‍ ലഹരിമരുന്ന് വാങ്ങിയത്. ചേര്‍ത്തല ഭാഗത്തേക്ക് വിതരണത്തിനായി കൊണ്ടുവന്നതാണെന്നാണു സൂചന. ബൊലേറോ ജിപ്പിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.
ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ത്തല പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. എസ്.ഐമാരായ വി.ജെ ആന്റണി, ബസന്ത് എന്നിവര്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

