കുട്ടികള്‍ക്ക് പ്രാതലുമായി പുകയൂര്‍ ജി.എല്‍.പി സ്‌കൂള്‍

പുകയൂര്‍ ജി.എല്‍.പി സ്‌കൂള്‍ കുട്ടികള്‍ക്കിനി സ്‌കൂളിലെത്തിയാല്‍ പ്രഭാത ഭക്ഷണം തയ്യാറാണ്. പി.ടി.എയുടെ നേതൃത്വത്തിലാണ് കുട്ടികള്‍ക്കായി പ്രാതല്‍ ഒരുക്കുന്നത്. കടകളില്‍ നിന്ന് വാങ്ങുന്ന പായ്ക്കറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളുമായാണ് പല കുട്ടികളും സ്‌കൂളില്‍ എത്തുന്നത്. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ ഇത്തരമൊരു ഇടപെടല്‍.

പി.ടി.എയുടെ നേതൃത്വത്തില്‍ ഫണ്ട് സ്വരൂപിച്ച്, രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കുന്ന വിവിധ ഭക്ഷ്യവിഭവങ്ങളാണ് കുട്ടികള്‍ക്കായി വിളമ്പുക. വിദ്യാലയത്തിലെ അധ്യാപികയായ റജില കാവൂട്ടാണ് ഈ സംരംഭത്തിന് ആദ്യ തുക സംഭാവന ചെയ്തത്. പോഷക സമൃദ്ധമായ ഭക്ഷണം കുട്ടികളിലേക്കെത്തിക്കുക എന്നതും പായ്ക്കറ്റ് ഭക്ഷ്യസംസ്‌കാരത്തെ നിരുത്സാഹപ്പെടുത്തുക എന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം.

Share
അഭിപ്രായം എഴുതാം