ആലപ്പുഴ: ചേര്‍ത്തല താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘അര്‍ത്തുങ്കല്‍ ഫെസറ്റ്’ വ്യവസായ ഉത്പന്ന പ്രദര്‍ശന വിപണന മേള 19-ന് രാവിലെ ഒമ്പതിന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ജനുവരി 23 വരെ രാവിലെ 10 മുതല്‍ രാത്രി എട്ട് വരെയാണ് മേള.
ഉദ്ഘാടന ചടങ്ങില്‍ ദലീമ ജോജോ എം.എല്‍.എ. അധ്യക്ഷത വഹിക്കും. അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് ബസലിക്ക വികാരി റവ. ഫാദര്‍ സ്റ്റീഫന്‍ ജെ. പുന്നക്കല്‍ മുഖ്യാതിഥിയാകും. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ചേര്‍ത്തല നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍ ഐ.ടി. സെന്ററിന്റെ ഉദ്ഘാടനവും കഞ്ഞിക്കുഴി ബ്ലോക്ക് പ്രസിഡന്റ് വി.ജി. മോഹനന്‍ ആദ്യ വില്‍പനയും ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സാംസണ്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടറിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും.
തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, ജില്ല പഞ്ചായത്ത് അംഗം എന്‍.എസ് ശിവപ്രസാദ്, ഉപജില്ല വ്യവസായ ഓഫീസര്‍ എസ്. ജയേഷ്, ജില്ല വ്യവസായ കേന്ദ്രം മാനേജര്‍മാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

