2022 ലെ സംസ്ഥാന വ്യവസായിക സുരക്ഷിതത്വ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

സുരക്ഷിത തൊഴിൽ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകൾക്ക് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് നൽകി വരുന്ന വ്യവസായിക സുരക്ഷിതത്വ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സംബന്ധിച്ച വിജ്ഞാപനം ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിന്റെ വെബ്‌സൈറ്റിൽ (www.fabkerala.gov.in) ലഭ്യമാണ്. ജനുവരി 23 വരെ ഓൺലൈനായി സമർപ്പിക്കാം.

വ്യവസായശാലകളിലെ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുഴുവൻ ഫാക്ടറികളെയും അഞ്ച് പ്രധാന വിഭാഗങ്ങളിലായി തരം തിരിച്ച് ഉൽപാദന പ്രക്രിയയുടെ അടിസ്ഥാനത്തിൽ അഞ്ചോ അതിലധികമോ ഉപവിഭാഗങ്ങളായും തിരിച്ചാണ് അവാർഡ് നൽകുന്നത്.  മികച്ച മെഡിക്കൽ ഓഫീസർ, വെൽഫെയർ ഓഫീസർ, സേഫ്റ്റി ഓഫീസർ തുടങ്ങി വ്യക്തിഗത അവാർഡുകൾക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം